Kozhikode

അറിയിപ്പുകൾ 

സ്പോട്ട് അഡ്മിഷൻ മാർച്ച് 20ന്

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ്  11-ാം  ബാച്ചിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ  മാർച്ച് -20-ന് നടക്കും. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന്  25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കാക്കനാടുള്ള അക്കാദമിയുടെ ആസ്ഥാന മന്ദിരത്തിൽ രാവിലെ 10ന് എത്തിച്ചേരണം.  ഫോൺ:  8281360360, 0484-2422275

ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് സിറ്റി പോലീസ് ഓഫീസിലേക്ക് പതിവായി  ടോണർ നിറയ്ക്കൽ,  ലേസർ ജെറ്റ് പ്രിന്ററുകളുടെ സ്‌പെയർ പാർട്‌സ് മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. വിവരങ്ങൾക്ക് 0495 2722673.

നിയമനം നടത്തുന്നു

ഇംഹാൻസും പട്ടികവർഗ്ഗ വികസന വകുപ്പും ചേർന്ന നടത്തുന്ന വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന് വീടുകളിൽ ചെന്ന് നേരിട്ട് കണ്ട് രോഗനിർണ്ണയവും ചികിത്സയും നടത്തുന്ന ട്രൈബൽ മെന്റൽ ഹെൽത്ത് പ്രോജക്ട് എന്ന പദ്ധതിയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്,  സ്റ്റാഫ് നഴ്‌സ്   തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൂകൂടിയ അപേക്ഷകൾ മാർച്ച് 25 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളേജ് എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം.  www.imhans.ac.in 

ലൈസൻസ് അദാലത്ത്

മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പരമ്പരാഗത യാനങ്ങൾക്കുളള ഇൻഷുറൻസ് അപേക്ഷ സ്വീകരിക്കുന്നതിനുമായി മാർച്ച് 16ന് കൊയിലാണ്ടി ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിനു സമീപത്തുളള പോലീസ് ഔട്ട്‌പോസ്റ്റിലും മാർച്ച് 18ന് വെള്ളയിൽ ഫിഷിങ് ഹാർബറിലും രാവിലെ 10.30 മുതൽ 1.30 വരെ  ലൈസൻസ് അദാലത്ത് നടത്തുന്നു. അദാലത്തിന് മുന്നോടിയായി ലൈസൻസ് പുതുക്കാത്ത യാനങ്ങൾ യഥാക്രമം മാർച്ച് 16നും മാർച്ച് 16നുമകം ഭൗതിക പരിശോധന പൂർത്തിയാക്കണമെന്ന് അസി. ഡയറക്ടർ ഓഫ് ഫീഷറീസ് അറിയിച്ചു. ഭൗതിക പരിശോധന  ഫോറം, മറ്റ് അനുബന്ധ രേഖകൾ സഹിതം യാന ഉടമകൾ ലൈസൻസ് അദാലത്തിൽ ഹാജരാകണം. 

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വേനൽക്കാല ക്യാമ്പ്

 കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ കുറഞ്ഞ നിരക്കിൽ 10 കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്കായി വേനൽക്കാല ക്യാമ്പ് നടത്തുന്നു. ഏഴ് വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രിൽ രണ്ടിന് ക്യാമ്പുകൾ ആരംഭിക്കും. ഷട്ടിൽ ബാഡ്മിന്റൺ, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ ബോൾ, ടേബിൾ ടെന്നീസ്, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, തയ്‌ക്കോണ്ടോ, വോളിബോൾ, സ്വിമ്മിംഗ് തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ്. പരിചയ സമ്പന്നരും പ്രശസ്തരുമായ കായികതാരങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം, കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേഡിയം, നടുവണ്ണൂർ വോളിബോൾ അക്കാഡമി, നടക്കാവ് സ്വിമ്മിംഗ് പൂൾ തുടങ്ങിയ ഇടങ്ങളിലാണ് വിവിധ കായിക ഇനങ്ങളിലുള്ള  ക്യാമ്പുകൾ. കൂടുതൽ വിവരങ്ങൾക്ക്: www.sportscouncilkozhikode.com ഫോൺ : 8078182593 ,0495 2722593  

അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
 
 പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി  എൻഹാൻസ്മെന്റ് പ്രോഗ്രാം – മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ (2023-24) മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ വിഭാഗം ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. പ്രസ്തുത പട്ടികകൾ www.bcdd.kerala.gov.in, www.egrantz.kerala.gov.in  എന്നീ വെബ്സൈറ്റുകളിലും ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല. ആനുകൂല്യത്തിന് പരിഗണിക്കപ്പെടുന്നവർക്ക് മാർച്ച് 31 നകം അവരവരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് തുക വിതരണം ചെയ്യുന്നതാണെന്ന്  മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 

സമയക്രമത്തിൽ മാറ്റം 

കനത്ത ചൂടിനെ തുടർന്ന് കോഴിക്കോട് ചേവായൂർ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ  നടക്കാറുളള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന സമയക്രമം മാർച്ച് 18  മുതൽ രാവിലെ 8.30  മുതൽ 11.30  വരെ മാത്രമായിരിക്കുമെന്ന് കോഴിക്കോട് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

മലയോര പട്ടയം വിവരശേഖരണം : അപേക്ഷ മാർച്ച് 30 വരെ നൽകാം

1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ മാസം ഒന്നു മുതൽ ആരംഭിച്ച വിവരശേഖരണ നടപടികൾ മാർച്ച് 30 വരെ നീട്ടി.
വനം, റവന്യൂ വകുപ്പുകളുടെ ജോയിൻ്റ് വെരിഫിക്കേഷൻ നടന്ന ഇടങ്ങളിൽ ജോയിൻ്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർ, ജോയിന്റ് വെരിഫിക്കേഷൻ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, നാളിതുവരെ പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ  തുടങ്ങി അർഹരായ ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകാമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close