Kozhikode

പോത്തിൻകുട്ടികളെ വിതരണം ചെയ്തു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പോത്തിൻകുട്ടികളെ വിതരണം ചെയ്തു.  വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ദിവ്യ ഷീബു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ 75 ഗുണഭോക്താക്കൾക്കാണ് പോത്തിൻ കുട്ടികളെ വിതരണം ചെയ്തത്. ഇതിനായി 5 ലക്ഷം രൂപയാണ് ചെലവഴിച്ചത്. മുണ്ടോട്ടുകുളങ്ങര വെറ്റിനറി ഡിസ്പെൻസറി വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. 

സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, പഞ്ചായത്ത് അംഗങ്ങളായ കരീം പഴങ്കൽ, രതീഷ് കളക്കുടിക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close