Kozhikode

ആയിരത്തിലധികം തൊഴിലുകളിലേക്കുള്ള രജിസ്ട്രേഷനുമായി ജില്ലാ സ്‌കില്‍ ഫെയര്‍ നടത്തി

കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക്ക് കോളേജില്‍ ജില്ലാ സ്‌കില്‍ ഫെയര്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.  തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇരുപതോളം മേഖലകളില്‍നിന്നുമുള്ള നൂറില്‍പരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം ഫെയറിന്റെ ഭാഗമായി നടന്നു.

ആയിരത്തിലധികം തെരഞ്ഞെടുത്ത തൊഴിലുകളിലേക്കുള്ള രജിസ്ട്രഷനും, നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ ഡവലപ്പ്മെന്റ് സര്‍വീസുകള്‍, സ്‌കില്‍ സ്‌കോളര്‍ഷിപ്പുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, അപ്പ്രെന്റിഷിപ്പുകള്‍  തുടങ്ങിയവയിലേക്കുള്ള സ്പോര്‍ട്ട് രജിസ്ട്രഷനുകളും കൂടാതെ വിവിധ ഇന്‍ഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും നടന്നു.

നോളജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ റഫ്‌സീന, ടാലന്റ് ക്യൂറേഷന്‍ എക്സിക്യൂട്ടിവ് വിനീത്, അപർണ, ജയ് ഗോവിന്ദ്, ഐസിസിടി അക്കാദമി പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ നിതിൻ, പ്രോഗ്രാം മാനേജർ അരുൺ, തസ്നി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close