Kozhikode

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി

ഉപാധ്യക്ഷൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ അനിത അധ്യക്ഷത വഹിച്ചു.

2024-25 വാർഷിക പദ്ധതി കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ വനജ അവതരിപ്പിച്ചു.ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കെ ബാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, റംസീന നരിക്കുനി, എന്നിവർ സംസാരിച്ചു. ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി സ്വാഗതവും ബി ഡി ഒ ബിനു ജോസ് നന്ദിയും പറഞ്ഞു.

വികസന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close