Kottayam

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പരിപാടി 2023-24 പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പൊതുജലാശയത്തിലെ മത്സ്യവിത്ത് നിക്ഷേപം പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. വിജയപുരം പഞ്ചായത്തിലെ വട്ടമൂട്കടവിൽ ആറ്റുകൊഞ്ചുകുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്നു ഉദ്ഘാടനം. ചടങ്ങിൽ വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേഷ് ശശിധരൻ, ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യകർഷകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close