Kottayam

പ്രൗഢഗൗഭീരമായി ഏറ്റുമാനൂരിലെ വിളംബരജാഥ

കോട്ടയം: നവകേരള സദസിന്റെ വരവറിയിച്ച്  ഏറ്റുമാനൂർ നിയോജ മണ്ഡലത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ ജനപങ്കാളിത്തം കൊണ്ടും കലാവിരുന്നു കൊണ്ടും പ്രൗഢഗംഭീരമായി. തെയ്യം, തിറ, തുടങ്ങിയ കലാരൂപങ്ങളും വാദ്യമേളങ്ങളും ജാഥയ്ക്ക് അകമ്പടിയായി. ആയിരത്തിഅഞ്ഞൂറിലേറെപ്പേർ വിളംബര ജാഥയിൽ അണിനിരന്നു. ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്നാരംഭിച്ച ജാഥ നഗരം ചുറ്റി ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂൾ മൈതാനത്ത് സമാപിച്ചു. ഗവൺമെൻറ് ടി.ടി.ഐ ഏറ്റുമാനൂർ, സീപാസ് കോളേജ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്, സീപാസ് കോളേജ് ഫോർ ടീച്ചർ എഡ്യൂക്കേഷൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം, ഏറ്റുമാനൂരപ്പൻ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനമേള, ഏറ്റുമാനൂർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിച്ച നാടൻപാട്ട് എന്നിവയും വിളംബര ജാഥയിൽ മാറ്റ് കൂട്ടി. അയ്മനം, നീണ്ടൂർ ഗ്രാമപഞ്ചായത്തുകൾ, സഹകരണ വകുപ്പ്, ഏറ്റുമാനൂർ ഐ.സി.ഡി.എസ്, ഏറ്റുമാനൂർ കോട്ടയം മെഡിക്കൽ കോളേജ് കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയവ  ആശ പ്രവർത്തകർ,  അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയ നിരവധി പേർ ജാഥയിൽ അണിനിരന്നു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കവിതലാലു, കെ.കെ ഷാജിമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് കോട്ടൂർ, മേഘല ജോസ്, സംഘാടക സമിതി കൺവീനറായ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജോയിന്റ് കൺവീനർ കെ. എൻ. വേണുഗോപാൽ, നഗരസഭാംഗം ഇ.എസ്. ബിജു, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close