Kottayam

നവകേരളവേദിയിൽ മനസോടെ മണ്ണുനൽകി പള്ളം ബ്ലോക്ക് പഞ്ചായത്തംഗം

  • രേഖകൾ മുഖ്യമന്ത്രിയ്ക്ക് കൈമാറി

കോട്ടയം: തന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലം ലൈഫ് പദ്ധതിയിൽ വീടുവയ്ക്കുന്നതിനു വിട്ടുനൽകിക്കൊണ്ടുള്ള സമ്മതപത്രം നവകേരള സദസിന്റെ വേദിയിൽ  മുഖ്യമന്ത്രിക്കു കൈമാറി ബ്ലോക്ക് പഞ്ചായത്ത് അംഗം. പുതുപ്പള്ളി നിയോജക മണ്ഡലം നവകേരളസദസിന്റെ വേദിയിലാണ് പള്ളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ ചാണ്ടി മനസ്സോടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായ രേഖകൾ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിൽ അനിൽ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലമാണ് സൗജന്യമായി നൽകിയത്. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട അഞ്ച്  ഭൂരഹിത പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനാണ് ഭൂമി ഉപയോഗിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close