Kottayam

സൗജന്യ ഗ്യാസ് കണക്ഷന് അപേക്ഷിക്കാം

കോട്ടയം: പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതി പ്രകാരം ഡെപ്പോസിറ്റ് ഇല്ലാതെയുള്ള സൗജന്യ ഗ്യാസ് കണക്ഷന് നിർധനരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. ഈ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ ആദ്യഘട്ടത്തിൽ 2011 ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസിൽ നിന്നും ഉൾപ്പെടുത്തും. ബി.പി.എൽ റേഷൻ കാർഡ് ഉള്ളവരായ നിലവിൽ എൽ.പി.ജി കണക്ഷൻ ഇല്ലാത്തവരെയും പരിഗണിക്കും. പദ്ധതിയുടെ മേൽനോട്ടത്തിനായി ജില്ലാതലത്തിൽ ജില്ലാ കളക്ടർ ചെയർമാനായും എച്ച്.പി.സി.എൽ. കമ്പനി പ്രതിനിധി മെമ്പർ കോ- ഓർഡിനേറ്ററായും ഐ. ഒ.സി.എൽ, ബി.പി.സി.എൽ കമ്പനി പ്രതിനിധികൾ, ജില്ലാ സപ്ലൈ ഓഫീസർ എന്നിവർ അംഗങ്ങളായും ജില്ലാ ഉജ്ജ്വൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. യോഗ്യരായവർ വിശദ വിവരത്തിന് അടുത്തുള്ള ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close