Kottayam

ആലുവ സർവമത സമ്മേളന ശതാബ്ദി; കോട്ടയത്ത് സർവമത സമ്മേളനം

കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ 1924ൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിക്കപ്പെട്ട സർവമതസമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ഫെബ്രുവരി മൂന്നാംവാരം കോട്ടയത്ത് സംസ്ഥാന സർക്കാർ സർവമത സമ്മേളനം നടത്തുന്നു. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ചെമ്പഴന്തി  ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സർവമത സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്.പി.സി.എസ്. ഹാളിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം സഹകരണ- തുറമുഖം വകുപ്പു മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മതത്തിന്റെ പേരിലും വംശീയതയുടെ പേരിലും ദേശീയ തലത്തിലും അംഗോള തലത്തിലും അസ്വസ്ഥതകൾ ഉയർന്നു വരുന്ന കാലത്ത് സർവമത സമ്മേളനത്തിനും ഗുരുവിന്റെ വാക്കുകൾക്കും വലിയ പ്രാധാന്യമാണുള്ളതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
 സംസ്ഥാന തലത്തിൽ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചെമ്പഴന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതിന്റെ തുടർച്ചയായാണ് എല്ലാ ജില്ലകളിലും സർവമത സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ സർവമതസമ്മേളനത്തിന്റെ നടത്തിപ്പിനായി മന്ത്രി വി.എൻ. വാസവൻ, എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ എന്നിവർ രക്ഷാധികാരികളായി സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവാണ് ചെയർമാൻ. കെ.എസ്.എഫ്.ഡി.സി:എം.ഡി.  കെ.വി. അബ്ദുൾ മാലിക് ആണ് കൺവീനർ.

യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ . ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ കൂരീക്കാട്ടിൽ, എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് പി.മധു, ബി. ശശികുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close