JOB NEWSKottayam

ലക്ചറർ ഒഴിവ്: അപേക്ഷിക്കാം

കോട്ടയം: ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിന്റെ കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ മൈക്രോ ബയോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മാസം 20,000 രൂപ വേതനം ലഭിക്കും.യോഗ്യത: മൈക്രോ ബയോളജിയിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും. നെറ്റ്/ പി.എച്ച്.ഡി. അഭികാമ്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23. വിശദവിവരത്തിന് www.supplycokerala.com,www.cfrdkerala.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close