Kottayam

നീണ്ടൂർ എസ്.കെ.വി എൽ.പി സ്‌കൂൾ  പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന്

  • കിഫ്ബി വഴി ഒരു കോടി രൂപ ചെലവിട്ടു നിർമ്മാണം

കോട്ടയം: നീണ്ടൂർ എസ്.കെ.വി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പുതുതായി പണികഴിപ്പിച്ച എൽ.പി വിഭാഗം സ്‌കൂൾ കെട്ടിടം സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഇന്ന് (ഡിസംബർ 30) വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും.
പൊതു വിദ്യാലയങ്ങളുടെ ഉന്നമനത്തിനായി കേരള സർക്കാർ ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയിൽനിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. രണ്ടുനിലകളിലായി ആറ് ക്ലാസ് റൂമുകളും ടോയ്ലറ്റ് സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റും ഒരുക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വിദ്യാകിരണം ജില്ലാ  കോ- ഓർഡിനേറ്റർ കെ.ജെ പ്രസാദ് പദ്ധതി വിശദീകരിക്കും. ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി മുഖ്യാതിഥിയാവും.
 നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി .കെ പ്രദീപ്കുമാർ ഉപഹാരസമർപ്പണം നിർവഹിക്കും. കില ചീഫ് മാനേജർ കെ. സി സുബ്രഹ്‌മണ്യൻ റിപ്പോർട്ട് അവതരിപ്പിക്കും.  പൊതുവിദ്യാഭ്യാസ  ഉപഡയറക്ടർ സുബിൻ പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. എസ്. പുഷ്പമണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ബ്ലോക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂർ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close