Kottayam

പാലാ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

കോട്ടയം: ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും പാലാ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരാതിപരിഹാര അദാലത്ത് നടത്തി.പാലാ ആര്‍.ഡി.ഒ: പി. ജി. രാജേന്ദ്ര ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 20  പരാതികള്‍ പരിഗണിച്ചു. 11 പരാതികള്‍ക്ക് പരിഹാരമായി. ബാക്കിയുള്ളവ തുടര്‍നടപടികള്‍ക്കായി മാറ്റിവെച്ചു.  മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ടും നിയമപ്രകാരം സംരക്ഷണം ലഭിക്കേണ്ട പുതിയ പരാതികളും സ്വീകരിച്ചു.

പാലാ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടന്ന അദാലത്തില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച കോണ്‍സിലിയേഷന്‍ ഓഫീസര്‍മാരായ സിറിയക് ബെന്നി, ഗോപിനാഥന്‍ നായര്‍,  സദാശിവന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close