Pathanamthitta

കരുതലിന്റെയും മാനുഷികതയുടെയും പാഠം ഉള്‍ക്കൊണ്ട് ജീവിതത്തില്‍ മുന്നേറണം:  ജില്ലാ കളക്ടര്‍

കരുതലിന്റെയും മാനുഷികതയുടെയും പാഠം ഉള്‍ക്കൊണ്ട് ജീവിതത്തില്‍ മുന്നേറാനാകണമെന്ന് വിദ്യാര്‍ത്ഥികളോട്  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മണിപ്പൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ സംരക്ഷണ പദ്ധതി സ്നേഹസ്പര്‍ശത്തിന്റെ ഉദ്ഘാടനം തിരുവല്ല നിക്കോള്‍സണ്‍ സിറിയന്‍ സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ദുരിതങ്ങളിലൂടെ കടന്നു പോകുന്നവര്‍ ക്ഷമിക്കാനുള്ള മനസ് ആര്‍ജിക്കുന്നു. ഇതിനൊപ്പം ശക്തിയാര്‍ജിക്കാനുള്ള ഒരിടവും ലഭിക്കുന്നതിലൂടെ ജീവിതത്തില്‍ വിജയം കൈവരിക്കാനും സാധിക്കും. മണിപ്പൂരില്‍ നിന്ന് എത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ശക്തിയാര്‍ജിക്കാനുള്ള ഇടമാണ് സ്നേഹസ്പര്‍ശത്തിലൂടെ ലഭിക്കുന്നതെന്നും ജീവിതത്തില്‍ വിജയം കൈവരിക്കാനും മറ്റുള്ളവര്‍ക്ക് ക്ഷമയും കരുണയും പകര്‍ന്നു നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും കളക്ടര്‍ പറഞ്ഞു. വീട്ടില്‍ നിന്നു മാറി വിദ്യാഭാസത്തിനായി എത്തിയിരിക്കുന്ന കുട്ടികള്‍ക്ക് സ്നേഹവും കരുതലും നല്‍കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്ന് മുഖ്യസന്ദേശം നല്‍കി അഡ്വ. മാത്യു റ്റി. തോമസ് എം.എല്‍എ  പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു. രണ്ട് വിഭാഗങ്ങളുടെ സംഘര്‍ത്തെ തുടര്‍ന്ന് മണിപ്പൂരില്‍ നിന്ന് 30 വിദ്യാര്‍ത്ഥിനികളാണ് നിക്കോള്‍സണ്‍ സ്‌കൂളില്‍ പഠിക്കാന്‍ എത്തിയിരിക്കുന്നത്.
ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ചടങ്ങിന് അധ്യക്ഷത വഹിച്ചു. റവ. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, വാര്‍ഡ് കൗണ്‍സിലര്‍ അനു സോമന്‍, സഭാ സെക്രട്ടറി റവ. എബി ടി മാമ്മന്‍,
ഡി.ഇ.ഒ ഇന്‍ ചാര്‍ജ് തിരുവല്ല ജേക്കബ് സത്യന്‍, മാനേജര്‍ ഗീത റ്റി. ജോര്‍ജ്,നിക്കോള്‍സണ്‍  സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജയാ സാബു,
നിക്കോള്‍സണ്‍ സിറിയന്‍ ഗേള്‍സ് എച്ച് എസ്എസ് പ്രിന്‍സിപ്പല്‍ മെറിന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close