Kollam

ഭരതര്‍ കൃസ്ത്യന്‍ വിഭാഗങ്ങളുടെ പരാതി പുന:പരിശോധിക്കണമെന്ന് നിയമസഭാ സമിതി

ജില്ലയിലെ ഭരതര്‍ കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പുന:പരിശോധന നടത്തണമെന്ന് നിയമസഭ-പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി സിറ്റിങ്ങില്‍ ചെയര്‍മാന്‍ പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു. വിഷയത്തില്‍ അനുഭാവപൂര്‍വമായ സമീപനം ഉണ്ടാകണം. സാങ്കേതികതയുടെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും എം എല്‍ എ പറഞ്ഞു.

പത്തനാപുരത്ത് 90 ശതമാനം അംഗപരിമിതിയുള്ള കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വീട്ടിലേക്കുള്ള വഴി രണ്ട് മാസത്തിനകം വാഹനയാത്രാസൗകര്യമുള്ളതാക്കുന്നതിന് നടപടിയുണ്ടാകണമെന്ന് ചെയര്‍മാന്‍ പഞ്ചായത്ത് അധികൃതരോട് നിര്‍ദേശിച്ചു. ചക്കാല നായര്‍ സമുദായത്തിന് വിദ്യാഭ്യാസ-ഉദ്യോഗസ്ഥ ആനുകൂല്യം പുനസ്ഥാപിക്കണമെന്ന ഹര്‍ജിയിന്‍മേല്‍ സമുദായത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സമിതിയില്‍ വ്യക്തമാക്കി.

അംഗപരിമിതരുടെ സംവണ റൊട്ടേഷന്‍ മുസ്ലിം സമുദായത്തെ ബാധിക്കാത്ത രീതയില്‍ ക്രമീകരിക്കണമെന്ന പരാതിയില്‍ ഡിസംബര്‍ 13ന് നിയമസഭാ സമുച്ചയത്തില്‍ തെളിവെടുപ്പ് നടത്താന്‍ തീരുമാനിച്ചു.

കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ എം എല്‍ എ മാരായ കുറുക്കോളി മൊയ്തീന്‍, ജി സ്റ്റീഫന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ഉദ്യോഗസ്ഥര്‍ സമുദായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഞ്ച് പരാതികള്‍ പരിഗണിച്ചു. പുതുതായി 11 പരാതികള്‍ ലഭിച്ചു. ലഭ്യമായ പരാതികളില്‍ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തി.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close