JOB NEWSKollam

റേഡിയോളജിസ്റ്റ്, ഇ സി ജി ടെക്നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ നിയമനം

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ്, ഇ സി ജി ടെക്നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ നിലവിലുള്ള ഓരോ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. പ്രവര്‍ത്തി പരിചയം അഭികാമ്യം.യോഗ്യത : റേഡിയോളജിസ്റ്റിന് എം ബി ബി എസ് അല്ലെങ്കില്‍ തതുല്യം, എം ഡി റേഡിയോ ഡയഗ്നോസിസ് അല്ലെങ്കില്‍ ഡി എം ആര്‍ ഡി അല്ലെങ്കില്‍ റേഡിയോ ഡയഗ്നോസിസില്‍ ഡി എന്‍ ബി, ടി സി എം സി സ്ഥിര രജിസ്ട്രേഷന്‍.ഇ സി ജി ടെക്നീഷ്യന് എസ് എസ് എല്‍ സി, ഇ സി ജി ആന്‍ഡ് ഓഡിയോ മെട്രിക് ടെക്നോളജിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്.ലാബ് ടെക്നീഷ്യന് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി എസ് സി എം എല്‍ ടി അല്ലെങ്കില്‍ ഡി എം ഇ അംഗീകൃത ഡി എം എല്‍ ടി, പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍.ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം, മേല്‍വിലാസം, പാസ്പേര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖ, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ സഹിതം ജില്ലാ പഞ്ചായത്തില്‍ സെപ്റ്റംബര്‍ 29 ന് ഉച്ചയ്ക്ക് 12:30 മുതല്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍-04742752700.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close