Kollam

ഹിന്ദി അധ്യാപക കോഴ്‌സിന് അപേക്ഷിക്കാം

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കില്‍ ബി എ ഹിന്ദി പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 17നും 35 മധ്യേ. പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. നവംബര്‍ 25നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍- 04734296496, 8547126028.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close