Kollam

സംരംഭക വര്‍ഷം 2.0 : ജില്ലയില്‍ 11,985 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 2022-23 സാമ്പത്തിക വര്‍ഷം 11,985 പുതിയ എംഎസ്എംഇകള്‍ വഴി 24,449 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജില്ലയില്‍ 7900 സംരംഭങ്ങള്‍ ആരംഭിക്കുകയെന്ന 100 ശതമാനം ലക്ഷ്യം കൈവരിച്ചു. ഇവയില്‍ ഉത്പാദന മേഖലയില്‍ 771 സംരംഭങ്ങളും സേവന മേഖലയില്‍ 3019 സംരംഭങ്ങളും ഉള്‍പ്പെടെ 433 കോടി രൂപ മൂലധന നിക്ഷേപത്തോടെ 15562 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചൂത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയിലെ 73 തദ്ദേശ സ്ഥാപനങ്ങളില്‍ 79 എന്റര്‍പ്രണേര്‍സ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവുകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. പുതിയ പദ്ധതികള്‍ Dashboard tthps://yearofenterprises.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close