Kollam

സംസ്ഥാന സ്‌കൂള്‍ കലോത്സവം സുവര്‍ണ നേട്ടത്തില്‍ കണ്ണൂര്‍ കൊല്ലത്തു നിന്ന് കപ്പുമായി കണ്ണൂര്‍ സ്‌ക്വാഡ്

വര്‍ണപകിട്ടോടെ ദേശിംഗ നാട്ടില്‍ കൗമാര കലോത്സവത്തിന് തിരശീല വീണു. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേള അഞ്ചു ദിന രാത്രങ്ങള്‍ കൊല്ലതിന്റെ മണ്ണില്‍ ആവേശകടലായി ആണ് കൊണ്ടാടിയത്. 14000 പ്രതിഭകളുടെ സര്‍ഗശേഷിയുടെ മാറ്റുരയ്ക്കല്‍ ആണ് 24 വേദികളിലും കാണാന്‍ സാധിച്ചത് .

കലാ മാമാങ്കത്തിന്റെ പരിസമാപ്തിയില്‍ 952 പൊയിന്റ് നേടി കണ്ണൂര്‍ ജില്ല കലാ കിരീടം ചൂടി. 949 പൊയിന്റ് നേടി. കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 938 പൊയിന്റ് നേടി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമക്കി.

കൊല്ലം തന്റെ ഹൃദയത്തിലേക്ക് കലോത്സവത്തെ ഏറ്റെടുത്തതാണ് കാണാന്‍ സാധിച്ചത് എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എല്ലാം മറന്ന് എല്ലാവരും ഒന്നായി ചേര്‍ന്ന് യുവകലാകാര•ാമരുടെ ഉദയത്തിനു വേണ്ടി ഒത്തുകൂടുന്ന വേദികളാണ് കലോത്സവ വേദികള്‍. പരാതികള്‍ കുറഞ്ഞുവരുന്ന കലോത്സവങ്ങള്‍ സംഘാടന മികവ് തെളിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജനപങ്കാളിത്തത്തില്‍ കൊല്ലത്ത് നടന്ന കലോത്സവം ചരിത്രത്താളുകളില്‍ രേഖപ്പെടുത്തും എന്ന് അധ്യക്ഷനയ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഒരുമയാണ് ഏത് മേഖലയിലും കേരളത്തിന്റെ മുഖമുദ്ര. ആ ഒരുമയ്ക്ക് അടിസ്ഥാനമാകുന്നത് ഇത്തരത്തില്‍ ജനപങ്കാളിത്തമുള്ള കലോത്സവങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു .

വിജയപരാജയങ്ങള്‍ കലാപ്രകടനങ്ങളെ ബാധിക്കരുത്, ഒരു പ്രകടനം ഒരിക്കലും കഴിവിന്റെ അളവുകോല്‍ അല്ല എന്ന് മുഖ്യാഥിതി ആയ പത്മശ്രീ മമ്മൂട്ടി പറഞ്ഞു. വിവേചനം ഇല്ലാത്ത കൂടിചേരലുകളുടെ മാതൃകകളാണ് കാലോത്സവങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു .

സമാപന സമ്മേളനത്തിന് മുന്‍പ് എല്ലാ മത്സരങ്ങളുടെയും ഫലം പ്രഖ്യാപിക്കാന്‍ സാധിച്ചതും കൃത്യ സമയ പാലനവും ചരിത്രത്തില്‍ ആദ്യമായി ആണ്. അത് കൊല്ലത്തു നടന്ന കലോത്സവത്തിന്റെ പേരില്‍ സ്വര്‍ണ ലിപികളില്‍ ചരിത്ര താളില്‍ രേഖപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു .

അഞ്ചു ദിനങ്ങള്‍ ആഘോഷമാക്കിയ സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കുമ്പോള്‍ ഓവര്‍ ഓള്‍ ചാമ്പ്യ•ാരായി കണ്ണൂര്‍ ജില്ല കൊല്ലത്തിന്റെ മണ്ണില്‍ നിന്നും മടങ്ങുകയാണ് .വിജയികളായ കണ്ണൂര്‍ ജില്ലയ്ക്ക് കലോത്സവത്തിന്റെ സ്വര്‍ണകപ്പ് ചടങ്ങില്‍ കൈമാറി. 62മത് കലോത്സവത്തിന്റെ സുവനീയര്‍ പ്രകാശനവും ചടങ്ങില്‍ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. മന്ത്രിമാരായ ജെ ചിഞ്ചുറാണി, സജി ചെറിയാന്‍ എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ് , മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ്, അഡിഷണല്‍ ഡയറക്ടര്‍ സി എസ് സതീഷ് തുടങ്ങിയര്‍ പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close