Kollam

ഇന്നത്തെ പ്രധാന 7 അറിയിപ്പുകൾ

1)അഭിമുഖം

ഇളമാട് സര്‍ക്കാര്‍ ഐ ടി ഐ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ എസ് സി വിഭാഗത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ ടി/ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിരുദാനന്തരബിരുദം, ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബി വോക്ക്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ബി ടെക് ബിരുദം, ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി/ഇലക്ട്രോണിക്സ് ഡിപ്ലോമ, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി എട്ട് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2671715.

2)ലോഞ്ച് പാഡ് – സംരംഭകത്വ വര്‍ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സംരംഭകന്‍/സംരംഭക ആകാന്‍ ജനുവരി എട്ട് മുതല്‍ 12 വര കിഡ് ക്യാമ്പസില്‍ വര്‍ക് ഷോപ്പ് സംഘടിപ്പിക്കും. ബിസിനസിന്റെ നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി എസ് ടി സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങിയവ ഉള്‍പെടും.http://kied.info/training-calender/ ല്‍ ജനുവരി അഞ്ചിനകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രമാണ് ഫീസ് അടയ്‌ക്കേണ്ടത്. ഫീസ് : ജനറല്‍ – റസിഡന്‍ഷ്യല്‍ 3540, നോണ്‍ റസിഡന്‍ഷ്യല്‍ – 1500; എസ് സി / എസ് ടി – റസിഡന്‍ഷ്യല്‍ -2000, നോണ്‍ റസിഡന്‍ഷ്യല്‍ – 1000. . ഫോണ്‍ 0484 2532890, 2550322, 9605542061.

3)അറിയിപ്പ്

കർഷക തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 60 വയസ് പൂര്‍ത്തിയാക്കിയതിനുശേഷം അതിവര്‍ഷാനുകൂല്യത്തിന് 2017വരെ അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ അതിവര്‍ഷാനുകൂല്യം ഒന്നും കൈപ്പറ്റാത്തവര്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസില്‍ അപേക്ഷനല്‍കിയപ്പോള്‍ ലഭിച്ച കൈപ്പറ്റ് രസീതിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, ആധാറിന്റെ പകര്‍പ്പ് അംഗങ്ങളുടെ ഫോണ്‍നമ്പര്‍ എന്നിവ ക്ഷേമനിധി ബോര്‍ഡിന്റെ് ജില്ലാഓഫീസില്‍ എത്തിക്കണം. ഫോണ്‍ .0474 2766843, 2950183, 9746822396, 7025491386.

4)കരാര്‍ നിയമനം

പത്തനംതിട്ട കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി എഫ് റ്റി കെ) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും യോഗ്യത: ഫുഡ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in ഫോണ്‍ 0468 2961144.

5)സൗജന്യ ബിരുദതല മത്സരപരീക്ഷാപരിശീലനം

വൊക്കേഷണല്‍ ഗൈഡന്‍സ് ശാക്തീകരണം പദ്ധതി പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലുള്ളവര്‍ക്ക് 30 ദിവസത്തെ സൗജന്യ ബിരുദതല മത്സരപരീക്ഷാപരിശീലനം. ബയോഡാറ്റ വാട്ട്‌സ്ആപ്പ് നമ്പര്‍ സഹിതം ജനുവരി എട്ടിനകം rpeeekm.emp.lbr@kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. . ആദ്യം അപേക്ഷിക്കുന്ന 40 പേര്‍ക്കാണ് പ്രവേശനം. എറണാകുളം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0484 2312944.

6)അഭിമുഖം

ചടയമംഗലം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത- ബി വി എസ് സി ആന്‍ഡ് എ എച്ച്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി എട്ട് രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0474 2793464

.7)അപേക്ഷ ക്ഷണിച്ചു

ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിങ് ഡിവിഷനില്‍ ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ്ടു/എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close