Kollam

റേഷന്‍കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു

റേഷന്‍കടകളുടെ സ്ഥിരലൈസന്‍സിയാകാന്‍ അപേക്ഷ ക്ഷണിച്ചു. കൊല്ലം താലൂക്കില്‍ പേരയം പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ എന്‍ എസ് നഗര്‍ പടപ്പക്കര 1207377 റേഷന്‍കടക്ക് പട്ടികജാതി വിഭാഗത്തിലും, ചാത്തന്നൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ ബ്ലോക്ക് ഓഫീസ് ജംഗ്ഷന്‍ 1207281 റേഷന്‍കടക്ക് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. 2024 ജനുവരി 11ന് വൈകിട്ട് മൂന്നിനകം അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം.

കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂര്‍ പഞ്ചായത്തില്‍ മാളിയേക്കല്‍ ജംഗ്ഷന്‍ 1210096, കൊല്ലം താലൂക്കിലെ കൊല്ലം കോര്‍പ്പറേഷന്‍ മുണ്ടയ്ക്കല്‍ 1207418 എന്നീ നമ്പര്‍ റേഷന്‍കട ലൈസന്‍സിയാകാന്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കൊല്ലം കോര്‍പ്പറേഷന്‍ 44 ആം വാര്‍ഡില്‍ കോളജ് ജംഗ്ഷന്‍ 1207016 റേഷന്‍കടകള്‍ക്ക് പട്ടികജാതി വിഭാഗത്തിലുംപെട്ടവര്‍ക്ക് അപേക്ഷിക്കാം.

 2024 ജനുവരി 12 വൈകിട്ട് മൂന്നിനകം അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധവിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. അപേക്ഷകവറിന് പുറത്ത് റേഷന്‍കട നമ്പര്‍, താലൂക്ക്, പരസ്യനമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍: 0474 2794818.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close