Kollam

കൊല്ലം ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകൾ

1)പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം : മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

അഷ്ടമുടി കായലില്‍ 2023 ഡിസംബര്‍ 9ന് നടന്ന പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായുള്ള മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച കവറേജിന് പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഏറ്റവും മികച്ച ഫോട്ടോഗ്രാഫര്‍ക്കും വീഡിയോഗ്രാഫര്‍ക്കുമാണ് അവാര്‍ഡ്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു കോപ്പി ബന്ധപ്പെട്ട പത്രത്തിന്റെ ന്യൂസ് എഡിറ്ററുടെയോ ബ്യൂറോ ചീഫിന്റെയോ സാക്ഷ്യപത്രം സഹിതമാണ് നല്‍കേണ്ടത്. ദൃശ്യമാധ്യമ റിപ്പോര്‍ട്ടുകളും അവാര്‍ഡിനായുള്ള ദൃശ്യങ്ങളും പെന്‍ഡ്രൈവില്‍ ആക്കി ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രം സഹിതം നല്‍കണം. ഫോട്ടോഗ്രാഫി അവാര്‍ഡിനായി ഫോട്ടോകള്‍ 12 ഃ 8 വലിപ്പത്തില്‍ പ്രിന്റ് എടുത്ത് മേലധികാരിയുടെ സാക്ഷ്യപത്രവും പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പിയും സഹിതം സമര്‍പ്പിക്കണം.

എന്‍ട്രികള്‍ ഡിസംബര്‍ 16ന് വൈകിട്ട് 5 ന് മുന്‍പ് മുന്‍പ് കലക്ടേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 9847020388.

2)അറിയിപ്പ്

കേരളകര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 60 വയസ് പൂര്‍ത്തിയാക്കിയതിന്ശേഷം അതിവര്‍ഷാനുകൂല്യത്തിന് 2017 വരെ അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ കൈപ്പറ്റാത്തവര്‍ വിവരങ്ങള്‍ സമര്‍പിക്കണം. അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച കൈപ്പറ്റ് രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍നമ്പര്‍ എന്നിവ ക്ഷേമനിധിബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ എത്തിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 9746822396, 7025491386, 0474 2766843, 2950183.

3)ഒറ്റത്തവണ വെരിഫിക്കേഷന്‍

വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വെക്കേഷണല്‍ ടീച്ചര്‍ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ കേരള പബ്ലിക് സര്‍വീസ് കമീഷന്‍ കൊല്ലം ജില്ലാ / മേഖല ഓഫീസുകളില്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എസ് എം എസ്/ പ്രൊഫൈല്‍ മെസേജില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം ഹാജരാകണം.

കാറ്റഗറി നമ്പര്‍ 576 /22 എന്‍ വി റ്റി ഫിസിക്‌സ് (എച്ച് എസ് എ യില്‍ നിന്നും തസ്തികമാറ്റം), കാറ്റഗറി നമ്പര്‍ 577/22 എന്‍ വി റ്റി -ഫിസിക്‌സ് (സീനിയര്‍) (എല്‍ പി /യു പി സ്‌കൂള്‍ ടീച്ചറില്‍ നിന്നും തസ്തികമാറ്റം), കാറ്റഗറി നമ്പര്‍ 579/22 എന്‍ വി ടി കൊമേഴ്‌സ് (എല്‍ പി /യു പി സ്‌കൂള്‍ ടീച്ചറില്‍ നിന്നും തസ്തികമാറ്റം), കാറ്റഗറി നമ്പര്‍ 580/22 എന്‍ വി റ്റി കൊമേഴ്‌സ് (എച്ച് എസ് എയില്‍ നിന്നും തസ്തികമാറ്റം), വെരിഫിക്കേഷന്‍ ഡിസംബര്‍ 21നും കാറ്റഗറി നമ്പര്‍ 588/22 എന്‍ വി റ്റി ബയോളജി ജൂനിയര്‍ തസ്തികയുടെ വെരിഫിക്കേഷന്‍ ഡിസംബര്‍ 21, 22 തീയതികളിലുമാണ് നടത്തുന്നത്. ഫോണ്‍ 0474 2745674.

4)അപേക്ഷ ക്ഷണിച്ചു

മത്സ്യഫെഡ് ഒ ബി എം സര്‍വീസ് സെന്ററിലേക്ക് മെക്കാനിക്കിനെ നിയമിക്കും. യോഗ്യത: ഐ ടി ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷീനിസ്റ്റ് എന്നീ ട്രേഡുകളില്‍ യോഗ്യതയുളളവരും ഒ ബി എം സര്‍വീസില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. നിര്‍ദിഷ്ട യോഗ്യതയില്ലാത്തവരാണെങ്കില്‍ ഒ ബി എം സര്‍വീസില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, ഹൈഡ്രോളിക് പ്രെസിങ് മെഷീന്‍ ഉപയോഗിച്ച് എന്‍ജിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവിണ്യം ഉണ്ടായിരിക്കണം. അസല്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 18 വൈകിട്ട് നാലിനകം ജില്ലാ മാനേജര്‍, മത്സ്യഫെഡ് ജില്ലാ ഓഫീസ്, ഫിഷറീസ് കോംപ്ലക്‌സ്, നീണ്ടകര പി ഒ, കൊല്ലം 691582. വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 9526041317, 9495117169.

6)ഇ എം എസ് മെമ്മോറിയല്‍ പ്രസംഗ മത്സരം: ഡിസംബര്‍ 16 വരെ നീട്ടി.

കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന പ്രസംഗമത്സരത്തില്‍ അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 16 വരെ നീട്ടി. 21 ന് കണ്ണൂര്‍, പള്ളികുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വിമന്‍സ് കോളജിലാണ് മത്സരം. വിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ക്ക് യഥാക്രമം 15,000, 10,000 5000 രൂപ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ലഭിക്കും.

5 മിനിറ്റാണ് സമയം ലഭിക്കുക. വിഷയം 5 മിനിറ്റ് മുമ്പ് നല്‍കും.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com ലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാനയുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33),നേരിട്ടോ നല്‍കാം. ഫോണ്‍- 8086987262, 0471-2308630.

7)ഫാര്‍മസിസ്റ്റ് നിയമനം

അഞ്ചല്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഫാര്‍മസി. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. അവസാനതീയതി ഡിസംബര്‍ -19. ഫോണ്‍ 0475 2273560.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close