Kannur

മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ നിയമനം

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (ബോയ്‌സ്) 2023-24 അധ്യയന വർഷം ഹയർ സെക്കണ്ടറി വിഭാഗത്തിലേക്ക് മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ (ഹോസ്റ്റൽ വാർഡൻ) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.  ഡിഗ്രി, ബി എഡ് എന്നിവയാണ് യോഗ്യത. പ്രായപരിധി 22നും 41നും ഇടയിൽ. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയും സഹിതം ഡിസംബർ ആറിന് രാവിലെ 11 മണിക്ക് കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ ഹാജരാകണം. ഫോൺ: 0460 2996794, 9496284860.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close