Kannur
കുടുംബശ്രീ പ്രീമിയം കഫെ: അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ പ്രീമിയം കഫെ തുടങ്ങാൻ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഡിസംബർ രണ്ടിന് വൈകിട്ട് നാല് മണിക്കകം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, ബി എസ് എൻ എൽ ഭവൻ, സൗത്ത് ബസാർ, കണ്ണൂർ 2 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ കുടുംബശ്രീ സി ഡി എസ്, www.kudumbashree.org എന്ന വെബ്സൈറ്റ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0497 2702080.