Kannur

വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ വോട്ട് വണ്ടി പര്യടനം തുടങ്ങി

ലോകസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ് കേരളയുടെ ആഭിമുഖ്യത്തില്‍ വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്ന വോട്ട് വണ്ടി പര്യടനം തുടങ്ങി. പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ സ്മാരക ഗവ വനിതാ  കോളേജില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കന്നി വോട്ടര്‍മാരിലും പൊതുജനങ്ങള്‍ക്കും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുക, വോട്ട് രേഖപ്പെടുത്തുന്ന രീതി പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് വോട്ട് വണ്ടി പര്യടനം നടത്തുന്നത്.
കോളേജ് വിദ്യാര്‍ഥികള്‍ക്ക് കലക്ടര്‍ വോട്ട് മധുരം വിതരണം ചെയ്തു.
അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍ )ലിറ്റി ജോസഫ്, കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ എം ടി സുരേഷ് ചന്ദ്രബോസ്, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ജയരാജ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ ടി ചന്ദ്രമോഹന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി പി സന്തോഷ്, കോളേജ് ഇലക്ഷന്‍ ലിറ്ററസി ക്ലബ് കണ്‍വീനര്‍ വി പി ശ്രീകല, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ പി നിതീഷ് എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് വനിത കോളേജ് എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു.
വോട്ടുവണ്ടി അഴീക്കോട് നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി. വരും ദിവസങ്ങളില്‍ കല്യാശ്ശേരി, കണ്ണൂര്‍, ധര്‍മ്മടം മണ്ഡലങ്ങളില്‍ പര്യടനം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close