Alappuzha

യുവജന കമ്മീഷന്‍ ദ്വിദിന യുവ കര്‍ഷക സംഗമം 

ആലപ്പുഴ: കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി 2024 ജനുവരി  6,7  തീയതികളില്‍ ആലപ്പുഴയില്‍ ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും പുത്തന്‍ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചും കൃഷിയില്‍ താല്പര്യമുള്ള യുവതയ്ക്ക്  
 ദിശാബോധം   നല്‍കുകയാണ് സംഗമത്തിന്റെ ഉദ്ദേശം. 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവ കര്‍ഷകര്‍ക്കും കൃഷിയില്‍ താല്പര്യംഉള്ളവര്‍ക്കുംസംഗമത്തില്‍പങ്കെടുക്കാം.താല്‍പര്യമുള്ളവര്‍ ബയോഡേറ്റയോടൊപ്പം official.ksyc@gmail.com എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജനകമ്മീഷന്‍,വികാസ് ഭവന്‍,തിരുവനന്തപുരം, പിന്‍ 695033 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ 2023  ഡിസംബര്‍ 31ന് മുന്‍പ് അപേക്ഷിക്കണം 
കൂടുതൽ വിവരങ്ങൾക്ക്:  0471 2308630

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close