Idukki

എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങാം

ഇടുക്കി ജില്ലയിലെ എസ് സി,എസ് ടി വിഭാഗക്കാര്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ അനുവദിക്കുന്നു. വെളളിയാമറ്റം പഞ്ചായത്തില്‍ പൂമാല ( പട്ടികവര്‍ഗ്ഗവിഭാഗം), പീരുമേട് പഞ്ചായത്തില്‍ റാണിമുടി ( പട്ടികജാതി വിഭാഗം ), ചിന്നക്കനാല്‍ പഞ്ചായത്തില്‍ സൂര്യനെല്ലി( പട്ടികജാതി വിഭാഗം ) എന്നിവയാണ് കേന്ദ്രങ്ങള്‍ . പ്ലസ് ടു, പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള 18 മുതല്‍ 50 വയസ്സ് വരെ പ്രായമുളള പട്ടികജാതി- പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. akshayaexam.kerala.gov.in/aes/registration എന്ന വെബ് സൈറ്റ് വഴി നവംബര്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അതോടൊപ്പം അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , രേഖകളുടെ അസല്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ നവംബര്‍ 28 ന് 5 മണിക്ക് മുന്‍പ് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ നേരിട്ട് എത്തിക്കണം. 750 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്. ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്നതാകണം . യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശവാടക കരാര്‍ എന്നിവ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യാം . കൂടുതല്‍ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in , 04862 232 215

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close