Idukki

സൈബര്‍ തട്ടിപ്പ്: സൈബർ വാളന്റിയര്‍ നിയമനത്തിന് നവംബര്‍ 25 വരെ അപേക്ഷിക്കാം

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വാളന്റിയര്‍മാരെ നിയോഗിക്കുന്നു. cybercrime.gov.in എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ മുഖേനയാണ് സൈബര്‍വാളന്റിയറായി നിയമിതരാകാന്‍ അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റില്‍ സൈബര്‍ വാളന്റിയര്‍ എന്ന വിഭാഗത്തില്‍ രജിസ്ട്രേഷന്‍ അസ് എ വാളന്റിയര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബര്‍ അവയര്‍നെസ് പ്രൊമോട്ടര്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 2023 നവംബര്‍ 25.

ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമര്‍പ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബര്‍ വാളന്റിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല. തിരഞ്ഞെടുക്കപ്പെടുന്ന വാളന്റിയര്മാര്‍ക്ക് പരിശീലനം നല്‍കിയ ശേഷം സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും സൈബർ സുരക്ഷാ അവബോധം പകരാന്‍ ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പിമാര്‍ പദ്ധതിയുടെ നോഡല്‍ ഓഫീസറും സൈബര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാര്‍ അസിസ്റ്റന്‍റ് നോഡല്‍ ഓഫീസറുമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close