Idukki

തൂവല്‍ പാലം ഉടന്‍ യാഥാര്‍ഥ്യമാക്കും : എം എം മണി എം എല്‍ എ

റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി 93 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തൂവല്‍ പാലം ഉടന്‍ യഥാര്‍ഥ്യമാക്കുമെന്ന് എം എം മണി എം എല്‍ എ. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ എഴുകുംവയല്‍-തൂവല്‍- പത്തുവളവ് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ക്കായുള്ള സാങ്കേതിക നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
പൊതുമരാമത്ത് രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . തൂവല്‍ ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി കുഞ്ഞ് അധ്യക്ഷത വഹിച്ചു. പിഡബ്ല്യൂഡി നെടുങ്കണ്ടം സബ് ഡിവിഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ചിത്ര കെ തങ്കപ്പന്‍ പദ്ധതി വിശദീകരണം നടത്തി.

2023-24 ബജറ്റില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി രൂപ മുതല്‍ മുടക്കില്‍ ബി എം ബി സി നിലവാരത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടുകൂടി പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുക . സംരക്ഷണഭിത്തി, കലുങ്ക്, ഓട, മറ്റ് റോഡ് സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ മെയ് മാസത്തോടെ പൂര്‍ത്തീകരിക്കും.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, വൈസ് പ്രസിഡന്റ് അജേഷ് മുതുകുന്നേല്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി തോമസ്,നെടുങ്കണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് പള്ളിയാടി, ബിന്ദു സഹദേവന്‍, വിജി വിജയന്‍, പ്രീമി ലാലിച്ചന്‍ ,ലിനി മോള്‍ ജോസ്, സഹകരണ യൂണിയന്‍ ഡയറക്ടര്‍ വി സി അനില്‍, എഴുകുംവയല്‍ പ്രസിഡന്റ് സാബു മണിമലകുന്നേല്‍, എഴുകുംവയല്‍ പ്രസിഡന്റ് കെ പി രാജന്‍, തൂവല്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഷാജി പള്ളിവാതുക്കല്‍, രാഷ്ട്രീയകക്ഷി നേതാക്കളായ ജോണി പുതിയാപറമ്പില്‍, വിന്‍സെന്റ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close