Idukki

അപ്രന്റിസ്ഷിപ്പ് മേള 13ന് (തിങ്കളാഴ്ച)

രാജ്യത്ത് അപ്രന്റീസ് ട്രെയിനികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രനൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രൈംമിനിസ്റ്റേഴ്‌സ് നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള 2023 (PMNAM 2023) സംഘടിപ്പിക്കുന്നു . ഇടുക്കി ജില്ലയിലെ അപ്രന്റിസ്ഷിപ്പ് മേള 13ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് കട്ടപ്പന ഗവ. ഐ.ടി.ഐ യില്‍ നടക്കും. മേളയില്‍ വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ ട്രേഡ് ടെസ്റ്റ് പാസായ ട്രെയിനികള്‍ക്ക് പങ്കെടുക്കാം. ഐ.ടി.ഐ ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങള്‍ക്ക് മേളയില്‍ നേരിട്ട് പങ്കെടുത്ത്ട്രെയിനികളെ തിരഞ്ഞെടുക്കാവുന്നതാണ്. ട്രെയിനികളെ ആവശ്യമുള്ള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും apprenticeshipindia.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close