Idukki

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ വിവിധ സ്ഥലങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 14 മോഡല്‍ റസിഡന്‍ഷ്യല്‍ അല്ലെങ്കില്‍ ആശ്രമം സ്‌കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024-2025 അദ്ധ്യയനവര്‍ഷം 5, 6 ക്ലാസ്സുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഈ വിദ്യാലയങ്ങളിലേക്ക് അഡ്മിഷനായുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് 16 രാവിലെ 10 മണി മുതല്‍ 12 മണി വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയോ, അതില്‍ കുറവുള്ളതോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കായി അപേക്ഷ സമര്‍പ്പിക്കാം. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി   എന്നിവിടങ്ങളിലെ ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 6-ാം ക്ലാസ്സിലേക്കും, മറ്റ് മോഡല്‍  റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍  5-ാം ക്ലാസ്സിലേക്കുമാണ് പ്രവേശനം നല്‍കുന്നത്.  

പ്രവേശനത്തിനുള്ള അപേക്ഷ www.stmrs.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന് വേണ്ട സാങ്കേതിക സഹായങ്ങള്‍ ഇടുക്കി ഐ.റ്റി.ഡി.പ്രോജക്ട് ഓഫീസ്, അടിമാലി ട്രൈബല്‍ ഡെവലെപ്‌മെന്റ് ഓഫീസ് പൂമാല, പീരുമേട്, കട്ടപ്പന, ഇടുക്കി, അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും.  ഓണ്‍ലൈന്‍  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി  ഫെബ്രുവരി 20 വൈകിട്ട് 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close