Ernakulam

സർക്കാർ സ്ഥാപനത്തിൽ ഒഴിവ് 

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഏറോമോഡലിങ് ഇൻസ്‌ട്രക്ടർ കം സ്റ്റോർ കീപ്പർ എന്ന തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ വിമുക്ത ഭടൻമാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കട്ടുകൾ സഹിതം ഡിസംബർ 19ന്  മുൻപ് അതാതു എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

പ്രായപരിധി: 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ഭിന്നശേഷിക്കാർ അർഹരല്ല.

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, സ്റ്റാറ്റിക്, ഫ്ലയിങ് എയ്റോ മോഡലുകളിൽ വൈദഗ്ദ്യം, ഇംഗ്ലീഷിൽ പ്രാവിണ്യം എന്നിവ ഉണ്ടായിരിക്കണം, ‘സി’ സർട്ടിഫിക്കറ്റിന് അർഹരായ വിമുക്ത ഭടന്മാരെ പരിഗണിക്കുന്നതാണ്. വേതനം: 27800-54400.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close