Ernakulam

സായുധസേന പതാക ദിനാചരണം: പതാക നിധി  സമാഹരണം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

ജില്ലയിലെ സായുധസേന  പതാക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പതാക നിധിയുടെ  സമാഹരണം ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ്‌ ഉദ്ഘാടനം ചെയ്തു. സായുധസേന ഉദ്യോഗസ്ഥരുടെ ത്യാഗ പൂർണ്ണമായ ജീവിതത്തിന്റെ ഫലമായാണ് ഓരോ പൗരനും സുരക്ഷിതരായിരിക്കുന്നതെന്നും 24 മണിക്കൂർ വിശ്രമമില്ലാതെയുള്ള സേനയുടെ പ്രവർത്തനത്തിൽ  നമ്മൾ കടപ്പെട്ടിരിക്കുന്നുവെന്നും ജില്ലാ കളക്ടർ പറഞ്ഞു.

എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പ്ലാനിങ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ സൈനിക ബോർഡ്‌ വൈസ് പ്രസിഡന്റ്‌ കേണൽ എം. ഒ ഡാനിയേൽ അധ്യക്ഷത വഹിച്ചു. 

നാവികസേന കമാൻഡ് സി.ആർ.എസ്. ഒ ക്യാപ്റ്റൻ വി.രഞ്ജിത്ത് സുന്ദരൻ, റിട്ട. ജില്ല സൈനിക ക്ഷേമ ഓഫീസർ ലെഫ്. കേണൽ വി.ജെ. റീത്താമ്മ, ദക്ഷിണ, കേരള എക്സ്  സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്  റിട്ട. കേണൽ മുരളീധരൻ കെ. രാജ, നാഷണൽ എക്സ്-സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി അഖിലേന്ത്യ സീനിയർ വൈസ് ചെയർമാൻ വി. എസ്.ജോൺ, എറണാകുളം വെൽഫെയർ ഓർഗനൈസർ ഷക്കീർ ഓടക്കൽ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള എൻ.സി.സി കേഡറ്റുകൾ, വിമുക്തഭടന്മാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

രാഷ്ട്രത്തിനുവേണ്ടി ജീവൻ തൃജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരം അർപ്പിക്കുന്നതിനായാണ് എല്ലാ വർഷവും സായുധസേന പതാക ദിനം ആചരിക്കുന്നത്. പതാക നിധിയിലൂടെ സമാഹരിക്കുന്ന തുക വിമുക്തഭടന്മാർക്കും സൈനികരുടെ വിധവകൾക്കും മക്കൾക്കും സാമ്പത്തിക സഹായം നൽകാൻ ഉപയോഗിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close