Ernakulam

നവ കേരള സദസ് :മൂക്കന്നൂരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

അങ്കമാലി മണ്ഡലതല നവ കേരള സദസിന്റെ പ്രചാരണാർത്ഥം മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതിയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പറും സംഘാടകസമിതി ചെയർമാനുമായ കെ. എസ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി.വി മോഹനൻ മുഖ്യപ്രഭാഷണം നടത്തി.കോക്കുന്ന് സഹകരണ ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് പാലാകാകവലയിൽ സമാപിച്ച കൂട്ടയോട്ടം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. എ രാഘവൻ, സിജി ജിജു, ജോഫിനാ ഷാന്റും തുടങ്ങിയവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി. ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി (ഫിസാറ്റ്)യിലെ വിദ്യാർത്ഥികൾ കൂട്ടയോട്ടത്തിൽ അണിചേർന്നു. ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നവംബർ ഏഴിന് വൈകിട്ട് മൂന്നിന് അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂൾ മൈതാനത്താണ് അങ്കമാലി മണ്ഡലതല നവ കേരള സദസ് സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close