Ernakulam

നവകേരള സദസ്സ്: പെരുമ്പാവൂർ മണ്ഡലത്തിൽ ലഭിച്ചത് 5000 നിവേദനങ്ങൾ

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പെരുമ്പാവൂർ മണ്ഡലതല നവകേരള സദസ്സിൽ 5000 നിവേദനങ്ങൾ ലഭിച്ചു. 26 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയിൽ ഒരുക്കിയിരുന്നത്.

സ്ത്രീകൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേകം കൗണ്ടറുകൾ ഉണ്ടായിരുന്നു. പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിൽ നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപേ പരാതികൾ സ്വീകരിക്കാൻ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു.
 
കുടിവെള്ളം, ഫാൻ എന്നീ സൗകര്യങ്ങൾ കൗണ്ടറുകളിൽ ഒരുക്കിയിരുന്നു. ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close