Ernakulam

വാക്-ഇ൯-ഇ൯്റർവ്യൂ

തൃപ്പൂണിത്തുറ ഗവ ആയൂർവേദ കോളേജ് ആശുപത്രി ലാബിൽ ഡിഎംഎൽടി കോഴ്സ് പാസായ ഉദ്യോഗാർഥികളെ ഒരു വർഷത്തേക്ക് വേതന രഹിത അപ്രൻറീസ് ആയി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നല്കുന്ന വ്യവസ്ഥയിൽ നിയമനം നടത്തുന്നു . 

യോഗ്യത  : പ്രായം 35 വയസ്സിൽ താഴെ ആയിരിക്കണം,  ഡിഎംഎൽടി ( സർക്കാർ അംഗീകൃത കോഴ്സ് ). താത്പര്യമുള്ള ഉദ്യോഗാർഥികൾ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച്  20 ബുധനാഴ്‌ച ഉച്ചയ്ക്ക് 2 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 2776043 എന്ന നമ്പറിലോ, ആശുപതി ഓഫീസിൽ നിന്നും നേരിട്ടോ അറിയുവാൻ സാധിക്കുന്നതാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close