Kottayam

യോജിപ്പാണ് സർക്കാരിന്റെ മതം, ജനങ്ങൾ യജമാനർ – മന്ത്രി കെ.രാജൻ

കോട്ടയം : യോജിപ്പാണ് സർക്കാരിന്റെ മതമെന്നും ജനങ്ങളാണ് യജമാനരെന്നും റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്ത് കോട്ടയം നിയോജക മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യകേരളത്തിന്റെ രൂപീകരണത്തിനു ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത്. വികസന പ്രവർത്തനങ്ങൾ വിവരിച്ച് നവകേരള സങ്കൽപങ്ങൾ സ്വീകരിച്ചാണ് നവകേരള സദസ് മുന്നേറുന്നത്. സർക്കാർ ധൂർത്തടിക്കുന്നു എന്നുള്ള ആരോപണം തെറ്റാണ്. സാധാരണ ജനങ്ങളുടെ സംരക്ഷണത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. സർക്കാരിന്റെ ഇച്ഛശക്തിയുടെ പിന്നാലെയാണ് ജനങ്ങളുള്ളതെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close