Kottayam

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡല നവകേരള സദസ്.

കോട്ടയം: പതിനായിരങ്ങള്‍ പങ്കെടുത്ത കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലതല നവകേരള സദസ്  ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന നവകേരള സദസിന്
കാഞ്ഞിരപ്പള്ളി സംസ്‌കൃതി വോയ്സ് അവതരിപ്പിച്ച ഗാനമേളയോട് കൂടിയാണ് തുടക്കമായത്. തുടര്‍ന്ന് കേരള മിമിക്സ് അവതരിപ്പിച്ച മിമിക്രി, കെഴുവന്‍കുളം സുനില്‍ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, ആറന്‍മുള മധുശ്രീയും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട് എന്നിവ അരങ്ങേറി. 
ജനങ്ങളില്‍ നിന്നുള്ള പരാതി സ്വീകരിക്കാനായി നവകേരള സദസിനോട് ചേര്‍ന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 25 കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close