Ernakulam

തീയതി ദീർഘിപ്പിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. ഡിപ്ലോമ പ്രോഗ്രാമിന് ഒരു വർഷമാണ് കാലാവധി. ഇൻ്റേൺഷിപ്പും, പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 

https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. ചേരാനാഗ്രഹിക്കുന്നവർ താഴെപ്പറയുന്ന സ്റ്റഡി സെൻ്ററുമായി ബന്ധപ്പെടുക. ജില്ലയിലെ പഠനകേന്ദ്രം. ഡേറ്റൽ സ്കിൽ ഡവലപ്മെ൯്റ അക്കാഡമി, ബി.എസ് ഹോളി ട്യൂസ്ഡെ അനക്സ്, ബാങ്ക് റോഡ്, കലൂർ.  ഫോൺ:  9995287177, 7593800950

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close