Ernakulam

കോതമംഗലം മണ്ഡലതല നവ കേരള സദസ്സ് :  കോതമംഗലം താലൂക്ക് ആശുപത്രിയിലെ പ്രസവാനന്തര വാർഡിന്റെയും നേത്രരോഗ ബ്ലോക്കിന്റെയും നിർമ്മാണം ഉടൻ ആരംഭിക്കും : മന്ത്രി വീണാ ജോർജ്

കോതമംഗലം താലൂക്ക് ആശുപത്രിയിലെ പ്രസവാനന്തര വാർഡിന്റെയും നേത്രരോഗ ബ്ലോക്കിന്റെയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോതമംഗലം മണ്ഡലതല നവകേരള സദസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 11.80 കോടി രൂപ ചെലവിലാണ് താലൂക്ക് ആശുപത്രിയിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട നിർമ്മാണ കരാർ ഒപ്പിട്ടുകഴിഞ്ഞു. ഉടൻ തന്നെ നിർമ്മാണം ആരംഭിക്കും. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഡയാലിസിസ് യൂണിറ്റ് വൈകാതെ തന്നെ പ്രവർത്തനം തുടങ്ങും. ആദിവാസി സമൂഹം ഉൾപ്പെടുന്ന മേഖല എന്ന നിലയിൽ കോതമംഗലത്തിന് പ്രത്യേക പരിഗണനയാണ് നൽകുന്നത്.

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 383 കോടിരൂപയുടെ വികസന പ്രവർത്തനങ്ങളാണ് യാഥാർഥ്യമാകുന്നത്. നിർമ്മാണം പുരോഗമിക്കുന്ന കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം വരുന്ന ഫെബ്രുവരി മാസത്തിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യ രംഗത്തുമെല്ലാം സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ നടന്നത്.  മുടങ്ങിക്കിടന്ന ദേശീയപാത വികസനവും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും യഥാർഥ്യമാക്കി. തീരദേശ ഹൈവേയും മലയോര ഹൈവേയുമെല്ലാം മറ്റ് വികസനോദാഹരണങ്ങളാണ്.അങ്ങനെ സമസ്ത മേഖലയിലും സമഗ്ര വികസന മുറപ്പാക്കിയാണ് നവ കേരളം നിർമ്മിക്കുന്നത് എന്നും മന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close