ErnakulamJOB NEWS

ഇലക് ട്രീഷ്യൻ തസ്തികയിൽ ഒഴിവ്

സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക് ട്രീഷ്യൻ തസ്തികയിൽ ഒരു ഒഴിവ്. ഈഴവ വിഭാഗക്കാർക്ക് മാത്രം അപേക്ഷിക്കാൻ അവസരം. ഈഴവ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും പരിഗണിക്കും. 

ഇലക് ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ/തത്തുല്യം, കേന്ദ്ര,സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ,സ്വകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നുവർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നി യോഗ്യത,പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുമായി
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21ന് മുമ്പ് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.18 മുതൽ 41 വയസുള്ളവർക്ക് അപേക്ഷിക്കാം.  സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
  
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ്. എറണാകുളം, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഫോൺ നമ്പർ :0484 2422458

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close