Ernakulam

മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷന്‍ സെന്ററില്‍ മെഡിക്കല്‍ ഓഫീസറിന്റെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെയും നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജനുവരി 17 ന് രാവിലെ 11ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ ചേമ്പറില്‍ അഭിമുഖം നടത്തും. താഴെപ്പറയുന്ന വിദ്യാഭ്യാസയോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം: 

മെഡിക്കല്‍ ഓഫീസര്‍ :യോഗ്യത: മോഡേണ്‍ മെഡിസിനില്‍ ഡിഗ്രി അല്ലെങ്കില്‍ സൈക്ക്യാട്രി യില്‍ പിജി.  
പ്രായപരിധി : 18 – 45  വയസ്. ശമ്പളം : 52,000 രൂപ. 

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : യോഗ്യത:- ക്ലിനിക്കല്‍ സൈക്കോളജയില്‍ എംഫില്‍. ആര്‍സിഐ അംഗീകരിച്ച രണ്ടുവര്‍ഷത്തെ കോഴ്‌സ് ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയര്‍. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റില്‍ റിഹാബിലേഷന്‍ കൗണ്‍സില്‍ ഓഫ്് ഇന്ത്യുടെ രജിസ്‌ട്രേഷന്‍.  പ്രായപരിധി : 18 – 45  വയസ്. ശമ്പളം : 39,500 രൂപ. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close