Ernakulam

ഉപഭോക്തൃ ഏകദിന ശില്പശാല

ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉപഭോക്തൃ ഏകദിന ശില്പശാല സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച്ച(ജനുവരി 11) രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടനത്തില്‍ ടി.ജെ.വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു മുഖ്യ പ്രഭാഷണം നടത്തും. 

സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പും തേവര കോളേജിന്റെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശില്‍പ ശാലയില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ബി.ഐ.എ.എസ് കേരള ലക്ഷദ്വീപ് ജോയിന്റ് ഡയറക്ടര്‍  സന്ദീപ് എസ് കുമാര്‍ , സംസ്ഥാന ഉപഭോക്തൃ സംരക്ഷണ കൗണ്‍സില്‍ അംഗം അഡ്വക്കേറ്റ് ജെ സൂര്യ, അഡ്വ.കെ.എസ്.ഹരിഹരന്‍,  പ്രൊഫ:ജെയിംസ് വി. ജോര്‍ജ് എന്നിവര്‍ സംസാരിക്കും.. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ, സംസ്ഥാന ഉപഭോക്ത സംരക്ഷണം കൗണ്‍സില്‍ അംഗം അനിതാ സുനില്‍കുമാര്‍, എസ്.എച്ച്. കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോസ് ജോണ്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ടി.സഹീര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ശോഭ എന്നിവരും പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close