Ernakulam

ജില്ലാ /ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ  ഒഴിവുള്ള ജില്ലാ /ബ്ലോക്ക് കോ ഓഡിനേറ്റർ  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് / ഐ ടി വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും  ബിരുദം  അഥവാ ഡിപ്ലോമയുള്ളവർക്ക് ജില്ല കോ ഓഡിനേറ്റർ തസ്തികയിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമുള്ളവർക്ക് ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികയിലും അപേക്ഷിക്കാം. 

20 നും 35നും മധ്യ പ്രായമുള്ള , കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ സപ്പോർട്ട്, സാങ്കേതികവിദ്യ എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ  ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത , പ്രവ്യത്തി പരിചയം , ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.എസ്. സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ കാക്കനാട്,  എറണാകുളം, 682030 എന്ന വിലാസത്തിൽ അപേക്ഷിക്കുക. അവസാന തീയതി ഒക്ടോബർ 10. ഫോൺ : 0484 2423934

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close