Ernakulam

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. യോഗദര്‍ശനത്തിലും. യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം ഡയറക്ടര്‍. സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം. വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം ഫോണ്‍ 0471-2325101, 8281114464. https://app.srccc.in/register നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. എറണാകുളം ജില്ലയിലെ പഠന കേന്ദ്രങ്ങള്‍: . ആനന്ദം യോഗ ആന്റ് മെഡിറ്റേഷന്‍ സെന്റര്‍, എറണാകുളം-9446605436, സണ്‍റൈസ് അക്കാദമി. എറണാകുളം – 9446607564, പതഞ്ജലി യോഗ എറണാകുളം  9020852888, ശ്രീ പതഞ്ജലി യോഗാലയ, എറണാകുളം – 8281505094, ആത്രേയം യോഗ. എറണാകുളം-9446354736, . എന്‍ലൈറ്റ് കോളേജ്, പെരുമ്പാവൂര്‍: 9048105832, ശ്രീശങ്കര വിദ്യാപീഠം കോളേജ്, പെരുമ്പാവൂര്‍: 0484-2657038, 9645835831, 9048105832.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close