Alappuzha

നവകേരള സദസ്സ്; ഹരിപ്പാട് സ്വാഗത ഗാനം പുറത്തിറക്കി

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തില്‍ സ്വാഗത ഗാനം പുറത്തിറക്കി. ഹരിപ്പാട് ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് മുന്‍ എം.എല്‍.എ. ടി.കെ. ദേവകുമാര്‍ പ്രകാശനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ. ശോഭ, എം. സത്യപാലന്‍, കെ. കാര്‍ത്തികേയന്‍, രവിപ്രസാദ്, യു.ദിലീപ്, സുഭാഷ് പിള്ളക്കടവ്, മുതുകുളം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വടക്കടം സുകുമാരനാണ് രചനയും സംഗീതവും നിര്‍വഹിച്ചത്, ഗാനം ആലപിച്ചത് ജി. രഞ്ജിനി വര്‍മ്മ ഹരിപ്പാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close