AlappuzhaJOB NEWS

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ ക്യാമ്പ് 30ന്

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തല താലൂക്കുകാര്‍ക്കായുളള രജിസ്ട്രേഷന്‍ ക്യാമ്പ് സെപ്റ്റംബര്‍ 30ന് ചേര്‍ത്തല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 35 വയസില്‍ താഴെ പ്രായവും പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാനുളള അവസരം. യോഗ്യരായവര്‍ബയോഡേറ്റ, 250 രൂപ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം രാവിലെ 10 ന് ചേര്‍ത്തല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. ഫോണ്‍: 0477-2230626, 8304057735

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close