Alappuzha

നവകേരള സദസ്സ്; അമ്പലപ്പുഴയില്‍ പെയിന്റിങ് മത്സരം സംഘടിപ്പിച്ചു

ആലപ്പുഴ: നവകേരള സദസ്സിന്റെ മുന്നോടിയായി അമ്പലപ്പുഴ മണ്ഡലത്തില്‍ കുട്ടികള്‍ക്കായുള്ള പെയിന്റിങ് മത്സരം ‘വര്‍ണ്ണോത്സവം’ സംഘടിപ്പിച്ചു. പുന്നപ്ര ജ്യോതി നികേതന്‍ സ്‌കൂള്‍ അങ്കണത്തില്‍ നടത്തിയ മത്സരം ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എച്ച്. സുബൈര്‍ അധ്യക്ഷനായി.

എച്ച്. സലാം എം.എല്‍.എ., പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സെന്‍ കല്ലുപുര, എ. ഓമനക്കുട്ടന്‍, സി. ഷാംജി, മുജീബ് റഹ്‌മാന്‍, കെ.ബി. അജയകുമാര്‍, കെ.സി. രമേഷ് കുമാര്‍, രാമചന്ദ്രന്‍ പുന്നപ്ര, അന്‍സാര്‍, സെനോ പി. ജോസഫ്, കെ. സബിത, ഷെറീന, ഹസീന, ദിവ്യ, മുഫ്‌സിന, ചിത്രകാരന്മാരായ വിമല്‍ റോയ്, ഡാന്റസ്, സുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍.പി., യു പി., എച്ച്.എസ്. വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ സ്‌കൂളുകളില്‍ നിന്നായി 200 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

മത്സര വിജയികള്‍:
എച്ച്.എസ്. വിഭാഗം; ഒന്നാം സ്ഥാനം- അഭിനവ് കൃഷ്ണ (ഗവ.എച്ച്.എസ്. പറവൂര്‍), രണ്ടാം സ്ഥാനം- ജോവല്‍ ജോമോന്‍ (സെന്റ് മേരീസ് സ്‌കൂള്‍
വട്ടയാല്‍), മൂന്നാം സ്ഥാനം- വി.എ. ശ്രീഹരി (എച്ച്.എസ്.എസ്. തിരുവമ്പാടി)

യു.പി. വിഭാഗം; ഒന്നാം സ്ഥാനം-
എസ്. അനന്ത ലക്ഷ്മി (കാര്‍മല്‍ അക്കാദമി ആലപ്പുഴ), രണ്ടാം സ്ഥാനം –
അനുശ്രീ വിനോദ് (എസ്.വി.ഡി. യു.പി.എസ്. പുറക്കാട്), മൂന്നാം സ്ഥാനം:
ഉത്ര സജി (സെന്റ് ആന്റണീസ്
ആലപ്പുഴ)

എല്‍.പി. വിഭാഗം; ഒന്നാം സ്ഥാനം-
എയ്ബല്‍ ജോണ്‍ (ജ്യോതി നികേതന്‍
പുന്നപ്ര), രണ്ടാം സ്ഥാനം:
ആര്‍. പാര്‍വണ പ്രബല്‍
(ഗവ.എച്ച്.എസ്.എസ്. പറവൂര്‍), മൂന്നാം സ്ഥാനം: എം. ബദ്രിനാഥ് (എ.എസ്.എം.എല്‍.പി.എസ്. പുറക്കാട്)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close