Alappuzha

ഹരിത കര്‍മ്മസേനയ്ക്ക് ട്രോളി വിതരണം ചെയ്തു

ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിത കര്‍മസേനയ്ക്കുള്ള ട്രോളി പ്രസിഡന്റ് എബി മാത്യു വിതരണം ചെയ്തു. രണ്ടര ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. എം.സി.എഫ്കളിലേക്ക് ശേഖരിച്ച മാലിന്യങ്ങള്‍ എത്തിക്കാന്‍ ഫെഡറല്‍ ബാങ്ക് മുഖേന ഇലക്ട്രിക് വാഹനവും പഞ്ചായത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. 
ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പത്മജാ മധു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിസാര്‍ അഹമ്മദ്, ബിനു ചെല്ലപ്പന്‍, ശോഭന, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്മിതമോള്‍ വര്‍ഗീസ്, ഷാജന്‍ ജോര്‍ജ്, മായാദേവി, അനില, ടി. മുരളി, ശ്രീകല സത്യന്‍, ശരത് ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വി.ഇ.ഒ., ഹരിത കര്‍മ്മ സേന അംഗങ്ങള്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close