Alappuzha

അമ്പലപ്പുഴയെ ഉണർത്തി കുടുംബശ്രീ മെഗാ തിരുവാതിര

ആലപ്പുഴ: നവകേരള സദസ്സിൻ്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. കപ്പക്കട ഈസ്റ്റ് വെനീസ് മൈതാനിയിൽ എച്ച്. സലാം എം.എൽ.എ. തിരിതെളിച്ച് തിരുവാതിര ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.ജി. സൈറസ്, സജിത സതീശൻ, എസ്. ഹാരിസ്, ശോഭാ ബാലൻ, എ.എസ്. സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്. കവിത, കെ. മോഹൻ കുമാർ, പരിപാടിയുടെ കൺവീനർ കെ.എസ്. രാജേഷ്, എ. ഓമനക്കുട്ടൻ, ഹരിത കർമ്മസേന കോർഡിനേറ്റർ മീനാക്ഷി, സി.ഡി.എസ്. ചെയർപേഴ്സൺമാരായ കല അശോക്, ലേഖ പ്രഭ, രാധ ഓമനക്കുട്ടൻ, പ്രിയ അജേഷ്, രാജു പനക്കൽ, സി. ഷാംജി, വി.കെ. ബൈജു, മുജീബ് റഹ്മാൻ, കെ.ബി. അജയകുമാർ, കൗൺസിലർമാർ, പഞ്ചായത്തംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, സബ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വജ്ര ജൂലി ഫെലോഷിപ്പ് പദ്ധതി ജില്ല കോർഡിനേറ്റർ ഹരിചന്ദനയാണ് തിരുവാതിര സംവിധാനം ചെയ്തത്. തിരുവാതിരപ്പാട് എഴുതിയത് ജെ. ഷിജിമോൻ, സംഗീത നൽകിയത് വി.കെ. വിശ്വനാഥൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close