Alappuzha

ചേര്‍ത്തല മണ്ഡലത്തിലെ 15 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

ആലപ്പുഴ: ചേര്‍ത്തല മണ്ഡലത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് മികച്ച പരിഗണന ലഭിച്ചതായി കൃഷ് വകുപ്പ് മന്ത്രി പി. പ്രസാദ് അറിയിച്ചു. ചേര്‍ത്തല അന്ധകാരനഴി പൊഴിമുഖത്ത് ടെട്രാപോടുകള്‍ ഉപയോഗിച്ച് രണ്ട് പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതിന് ആദ്യഘട്ടമായി ഒമ്പത് കോടി, ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസനത്തിന് ആറ് കോടി എന്നീ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. അന്ധകാരനഴി പൊഴിച്ചാല്‍ മുതല്‍ തെക്കോട്ട് ആഴം കൂട്ടല്‍, ചേര്‍ത്തല മണ്ഡലത്തിലെ തീരസംരക്ഷണ പ്രവര്‍ത്തികളുടെ ഭാഗമായി തോടുകളില്‍ കല്ലുകെട്ട്, വയലാര്‍ വല്ലേതുരുത്ത് കല്ലുകെട്ടി സംരക്ഷണം, ചേര്‍ത്തല റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം, ചേര്‍ത്തല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലുള്ള പി.ഡബ്ല്യു.ഡി. റോഡ് വികസനം, മണ്ഡലത്തിലെ വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ ഇടത്തോടുകള്‍ ആഴം കൂട്ടി പാര്‍ശ്വഭിത്തി കെട്ടി സംരക്ഷണം, കട്ടച്ചിറ മുതല്‍ വേമ്പനാട് കായല്‍ വരെ ശുദ്ധീകരണവും പുതിയ ഉപ്പുവെള്ള റെഗുലേറ്റര്‍ നിര്‍മ്മാണവും, വാരനാട് തൂക്കകടവ്, കട്ടച്ചിറ, കണ്ണങ്കര, പാതിരാമണല്‍, കായിപ്പുറം, വയലാര്‍ തുടങ്ങിയ ബോട്ട് ജെട്ടി നിര്‍മാണവും നവീകരണവും മരത്തോര്‍വട്ടം വഴി കൂറ്റുവേലിയിലേക്കുള്ള റോഡിന്റെ രണ്ടാം സെക്ഷന്‍ നിര്‍മ്മാണം തുടങ്ങിയ 45 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ബഡ്ജറ്റില്‍ ടോക്കണ്‍ തുകയും അനുവദിച്ചിട്ടുണ്ട്. അന്ധകാരനഴിയിലെ പൊഴിമുഖത്ത് ടെട്രാപ്പോടുകള്‍ ഉപയോഗിച്ച് രണ്ട് പുലിമുട്ട് നിര്‍മ്മിക്കുന്നതിന് ആദ്യഘട്ടമായാണ് ഒമ്പത് കോടി രൂപ അനുവദിച്ചിരിക്കുന്നത്. ശ്രീനാരായണ മെമ്മോറിയല്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സമഗ്ര വികസനത്തിന് ആറ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close